05:54pm 13 November 2026
NEWS
ഇഷ്ടലിംഗ പൂജയും വീരശൈവ ലിംഗദീക്ഷയും
16/01/2026  09:21 PM IST
nila
ഇഷ്ടലിംഗ പൂജയും വീരശൈവ ലിംഗദീക്ഷയും

ചെങ്ങന്നൂർ: ജനുവരി 19 മുതൽ 21 വരെ കോയമ്പത്തൂരിലെ കിണത്തുകടവിൽ കാശി മഠാധിപതിയുടെ നേതൃത്വത്തിൽ ഇഷ്ടലിംഗ പൂജയും വീരശൈവ ലിംഗദീക്ഷയും നടക്കും. ശ്രീമദ് കാശി ജഗദ്ഗുരു ഡോ: ചന്ദ്രശേഖര ശിവാചാര്യ സ്വാമി രാജ്യമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന തായ് വേരുകൾ മറന്നുപോയ വീരശൈവ വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ധർമ്മത്തിനായി നിരന്തരം പ്രചാരണം നടത്തുക കൂടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 രാമേശ്വരത്ത് പുതുതായി പണിയുന്ന ജംഗമവാടി മഠത്തിൻ്റെ പ്രവേശന പൂജയുടെ തീയതി ഇതോടനുബന്ധിച്ച്
പ്രഖ്യാപിക്കും. കേരളത്തിൽ നിന്നും വിശ്വവീരശൈവ സംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയത്തിൻ്റെയും നേതൃത്വത്തിൽ നൂറുകണക്കിന് വീരശൈവ ഭക്തർ
പരിപാടിയിൽ പങ്കെടുക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img